പേജുകള്‍‌

2011, ജൂലൈ 21, വ്യാഴാഴ്‌ച

കുടിവെള്ളം സംബന്ധിച്ച് ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി


പാവറട്ടി: കുടിവെള്ളം സംബന്ധിച്ച് ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി പറഞ്ഞു. ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം വിതരണം ചെയ്ത സംഭവത്തില്‍ അഴിമതി ആരോപണമുണ്ടായ സാഹചര്യത്തില്‍ പ്രസിഡന്റിന്റെ ചേംബറില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. കഴിഞ്ഞ മാസങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്ത വകയില്‍ 3,43,800 രൂപയുടെ
കണക്കാണ് തയ്യാറാക്കിയിരിക്കുന്നത്. 50,000 രൂപയുടെ കുടിവെള്ളം വിതരണം ചെയ്യാനാണ് ജില്ലാകളക്ടര്‍ അനുമതി നല്കിയത്. ഇതില്‍ കൂടുതല്‍ തുക ചെലവഴിക്കണമെങ്കില്‍ ജില്ലാ കളക്ടറുടെ അനുമതി ആവശ്യമാണ്. ഇതെല്ലാം മറികടന്ന് നടത്തിയ കുടിവെള്ള വിതരണത്തിലാണ് ലക്ഷങ്ങളുടെ അഴിമതി നടന്നതായി ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു പാവറട്ടിയും യൂത്ത് ഫ്രണ്ട് (എം.) സര്‍ഗ്ഗവേദി സംസ്ഥാന കണ്‍വീനര്‍ കെ.ജെ. ജെയിംസും രംഗത്ത് വന്നത്. 3,43,800 രൂപയുടെ കണക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ വന്നിട്ടില്ലെന്നും കരാറുകാരന് പണം നല്‍കിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ടാങ്കറില്‍ എത്ര വെള്ളം വീതം നല്‍കി എന്നത് സെക്രട്ടറി ശ്രദ്ധിക്കേണ്ടതായിരുന്നെന്നും അത് നടന്നിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവാദിത്തമില്ലായ്മ മൂലമാണ് പല കാര്യങ്ങളിലും താളപ്പിഴ ഉണ്ടാകുന്നതെന്നും ഇതിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു. പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി, വൈസ് പ്രസിഡന്റ് വി.കെ. അബ്ദുള്‍ ഫത്താഹ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഭിനി ശശി, പഞ്ചായത്തംഗങ്ങളായ വിമല സേതുമാധവന്‍, പി.എ. മുഹമ്മദ് ഷെരീഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.