പേജുകള്‍‌

2011, ജൂലൈ 4, തിങ്കളാഴ്‌ച

പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ ദുക്‌റാന ഊട്ട് തിരുനാളിന് ആയിരങ്ങളെത്തി

ചാവക്കാട്: പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ മാര്‍തോമശ്ലീഹായുടെ ദുക്‌റാന ഊട്ട് തിരുനാളിന് ആയിരങ്ങളെത്തി. രാവിലെ 6.30ന് രൂപംഎഴുന്നള്ളിപ്പ്, വി.കുര്‍ബാന എന്നിവ നടന്നു. തൃശ്ശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് എടക്കളത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 9ന് തളിയകുളത്തില്‍ നിന്ന് പ്രദക്ഷിണം. 

തുടര്‍ന്ന് തീര്‍ഥകേന്ദ്രം അങ്കണത്തിലെ കൊടിമരത്തില്‍ തര്‍പ്പണ തിരുനാളിന് മുന്നോടിയായുള്ള കൊടിയേറ്റം മുന്‍ സാഗര്‍ ബിഷപ്പ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ നിര്‍വഹിച്ചു. തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ബര്‍ണാര്‍ഡ് തട്ടില്‍, സഹവികാരി ഫാ. ഷിജോ ചിരിയങ്കണ്ടത്ത് എന്നിവര്‍ സഹകാര്‍മികരായി.

ബിഷപ്പിന്റെ നേതൃത്വത്തില്‍ ഊട്ട്ആശീര്‍വാദവും തിരുനാള്‍ കുര്‍ബാനയും നടന്നു. ഫാ.സെബി പാലമറ്റം തിരുനാള്‍ സന്ദേശം നല്‍കി. ഊട്ട്‌സദ്യയ്ക്ക് ചോറ്, സാമ്പാറ്, ഉപ്പേരി, ഇഞ്ചിപ്പുളി, പപ്പടം, പായസം എന്നിവയാണ് നല്‍കിയത്. ഇടവകയിലെ യുവജന കൂട്ടായ്മയുടെ പ്രയത്‌നഫലമായിരുന്നു പായസം. 

ഊട്ട്‌സദ്യ വൈകീട്ട് ആറ് വരെ തുടര്‍ന്നു. ഉച്ചയ്ക്ക് നടന്ന വി.കുര്‍ബാനയ്ക്ക് അതിരൂപത മതബോധന ഡയറക്ടര്‍ ഫാ. ജിഫി മേക്കാട്ടുകുളം നേതൃത്വം നല്‍കി. വൈകീട്ട് നാലിന് നടന്ന വി.കുര്‍ബാനയ്ക്ക് കൊട്ടേക്കാട്ട് സെന്റ്‌മേരീസ് ചര്‍ച്ച്‌വികാരി ഫാ. ഫ്രാന്‍സിസ് മുട്ടത്തും 6ന് നടന്ന കുര്‍ബാനയ്ക്ക് തൃശ്ശൂര്‍ അതിരൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസ് ചാലക്കലും നേതൃത്വം നല്‍കി. തുടര്‍ന്ന് ബോട്ട്കുളത്തിലേയ്ക്ക് തിരിപ്രദക്ഷിണം നടന്നു. തീര്‍ഥകേന്ദ്രത്തിലെ തളിയക്കുളം, ബോട്ടുകുളം, ചരിത്രമ്യൂസിയം എന്നിവ സന്ദര്‍ശിക്കാന്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. ദുക്‌റാന ഊട്ടിന് തീര്‍ഥകേന്ദ്രം വികാരി ഫാ. ബെര്‍ണാര്‍ഡ് തട്ടില്‍, സഹവികാരി ഫാ. ഷിജോ ചിരിയങ്കണ്ടത്ത്, തിരുനാള്‍ കമ്മിറ്റി ജന.കണ്‍വീനര്‍ ഇ.എം. ബാബു, ട്രസ്റ്റിമാരായ ഷാജു മുട്ടത്ത്, എന്‍.കെ.ജോണ്‍സണ്‍, വി.സി. വറുതുണ്ണി, ഫുഡ് കണ്‍വീനര്‍ ഇ.ജെ. തോമസ്, പബ്ലിസിറ്റി കണ്‍വീനര്‍ കെ.ടി. വിന്‍സെന്റ് എന്നിവര്‍ നേതൃത്വം നല്‍കി. 14, 15 തീയതികളിലാണ് തര്‍പ്പണ തിരുനാള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.