പേജുകള്‍‌

2011, ജൂലൈ 30, ശനിയാഴ്‌ച

പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഇസ്ലാം മത വിശ്വാസികള്‍ ഒരുങ്ങി


ചാവക്കാട്: പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍  ഇസ്ലാം മത വിശ്വാസികള്‍ ഒരുങ്ങി. ഇനി ഒരു മാസം നീളുന്ന പ്രാര്‍ഥനയുടെ ദിനങ്ങള്‍. റമദാനിനു മുന്നോടിയായി പള്ളികള്‍ കഴുകി വെള്ളപൂശുന്നതിന്റെയും വീടുകള്‍ കഴുകി വൃത്തിയാക്കുന്നതിന്റെയും തിരക്കിലാണ് വിശ്വാസികള്‍. പ്രപഞ്ചനഥന്റെ കല്‍പന പ്രകാരം പകല്‍ നേരങ്ങളിലെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും മറ്റു പ്രാര്‍ഥനകള്‍ നടത്തിയും വിശ്വാസികള്‍ റമദാന്‍ മാസം ധന്യമാക്കും. 

റമദാന്‍ മാസത്തിലെ പ്രത്യേക രാത്രി നമസ്ക്കാരമായ തറാവീഹിനായി പല പള്ളികളിലും പ്രത്യേകം സൌകര്യം ഒരുക്കിയിട്ടുണ്ട്. ചില വീടുകളില്‍ സ്ത്രീകള്‍ക്കായും നമസ്ക്കാരത്തിന് സൌകര്യമൊരുക്കി കഴിഞ്ഞു. 

കൂടാതെ റമദാന്‍ പ്രഭാഷണങ്ങള്‍, ഇഫ്ത്താര്‍ സംഗമങ്ങള്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍, തസ്കിയത്ത് ക്യാംപു തുടങ്ങിയവക്കുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ഇതിനായി മഹല്ലു കമ്മറ്റികള്‍ക്കു പുറമെ വിവിധ സംഘടനകളും ഒരുക്കങ്ങള്‍ നടത്തുകയാണ്.ഇത്തവണ നോമ്പും പെരുന്നാളും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നിരവധി പ്രവാസികളും അവധിയില്‍ പ്രവേശിച്ച് നാട്ടിലെത്തി കഴിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.