പേജുകള്‍‌

2011, ജൂലൈ 4, തിങ്കളാഴ്‌ച

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏകീകരണത്തിന് ചര്‍ച്ച നടക്കണം: പന്ന്യന്‍ രവീന്ദ്രന്‍


ഗുരുവായൂര്‍: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏകീകരണത്തിന് ചര്‍ച്ച നടക്കണമെന്ന് സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍. ഗുരുവായൂരില്‍ കെ. ദാമോദരന്‍ സ്മൃതിയില്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുമുമ്പ് ലഭിച്ച വോട്ടുകള്‍ പിളര്‍പ്പിനുശേഷം രണ്ടു പ്രസ്ഥാനങ്ങള്‍ക്കുംകൂടി നേടാനായിട്ടില്ലെന്നും കണക്കുകള്‍ ഉദ്ധരിച്ച് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസ്സിന് ബദല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് ചിന്തിച്ച കാലമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ചെങ്കോട്ടയില്‍ ചെങ്കൊടി ഉയര്‍ത്തുമെന്ന് കുട്ടിക്കാലത്ത് മുദ്രാവാക്യം വിളിച്ചു. കമ്മ്യൂണിസ്റ്റ് നേതാക്കളെ നെഹ്രുവിന് സമശീര്‍ഷരായാണ് കണ്ടിരുന്നത്. എന്നാല്‍, ഭിന്നിപ്പ് നിന്നതിന്റെ നേട്ടങ്ങള്‍ പിന്തിരിപ്പന്‍ശക്തികള്‍ക്ക് ലഭിച്ചു. ബംഗാളില്‍ ചെങ്കൊടി പിടിച്ചുനടന്ന വിപ്ലവപാര്‍ട്ടികള്‍പോലും മമതയോടൊപ്പം പോയി. ഇന്ത്യയുടെ ദേശീയതയും പാരമ്പര്യവുമായി മാര്‍ക്‌സിസത്തെ സമന്വയിപ്പിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് പിശകുപറ്റി. ഇക്കാര്യത്തില്‍ ഒരു പാലം പണിയാന്‍ ശ്രമിച്ച ദാര്‍ശനികനാണ് കെ. ദാമോദരനെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമാണ് ദാമോദരന്റെ കൃതികള്‍. ഈ ശ്രമത്തില്‍ അദ്ദേഹം പലപ്പോഴും വിമര്‍ശിക്കപ്പെട്ടു - പന്ന്യന്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.