പേജുകള്‍‌

2011, ജൂലൈ 11, തിങ്കളാഴ്‌ച

കാനകളില്‍ മലിനജലം: ചാവക്കാട് നഗരത്തില്‍ ദുര്‍ഗന്ധം വമിക്കുന്നു

ചാവക്കാട്: നഗരത്തിലെ റോഡരുകിലുള്ള കാനകളില്‍ മലിനജലം കെട്ടിനില്‍ക്കുന്നതിനാല്‍ ദുര്‍ഗന്ധം വമിക്കുന്നു. ചാവക്കാട് തെക്കേ ബൈപ്പാസിനടുത്തുള്ള റോഡിലൂടെ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും മൂക്ക് പൊത്താതെ സഞ്ചരിക്കാനാവാത്ത അവസ്ഥയാണുള്ളത്. 

കാന വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികള്‍ നിരവധി തവണ നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടി കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 

അശാസ്ത്രീയമായ നിര്‍മ്മാണവും കാനയ്ക്കുമുകളില്‍ സ്ളാബുകള്‍ സ്ഥാപിക്കാത്തതുമാണ് മലിനജലം കെട്ടിനില്‍ക്കാന്‍ പ്രധാനകാരണം. സ്ളാബുകള്‍ സ്ഥാപിക്കാത്തതു മൂലം പ്ളാസ്റിക് കവറുകളും കടലാസുകളും കാനയില്‍ വീണ് വെള്ളത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുത്തുകയാണ്. നഗരത്തിലെ റോഡരികിലുള്ള കാനകള്‍ വൃത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.