ഗുരുവായൂര്‍: റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗുരുവായൂരപ്പ സന്നിധിയില്‍ തിങ്കളാഴ്ച വെണ്ണകൊണ്ട് തുലാഭാരം വഴിപാട് നടത്തി. എഴുപത്തഞ്ച് കിലോ വെണ്ണ വേണ്ടിവന്നു. 15,005 രൂപ മന്ത്രി ദേവസ്വത്തില്‍ അടച്ചു. ദര്‍ശനത്തിനുശേഷമായിരുന്നു തുലാഭാരം. ഭാര്യ ലളിതാംബികയും മകന്‍ അര്‍ജുനനും കദളിപ്പഴംകൊണ്ടും തുലാഭാരം നടത്തി. രാവിലെ ശീവേലിക്കുമുമ്പ് ആറരയോടെ ക്ഷേത്രത്തിലെത്തിയ മന്ത്രിയെ ക്ഷേത്രം മാനേജര്‍മാരായ വീട്ടിക്കിഴി നന്ദകുമാര്‍, വി. മുരളി എന്നിവര്‍ സ്വീകരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.