പേജുകള്‍‌

2011, ജൂലൈ 30, ശനിയാഴ്‌ച

കുണ്ടുവക്കടവ് പാലത്തിനടിയിലെ മണല്‍ത്തിട്ട നീക്കം ചെയ്യാന്‍ തുടങ്ങി

പാവറട്ടി: നീണ്ടകാലത്തെ പരാതികള്‍ക്കൊടുവില്‍ കുണ്ടുവക്കടവ് പാലത്തിനടയിലെ മണല്‍തിട്ട നീക്കം ചെയ്യാന്‍ യന്ത്രസാമഗ്രികള്‍ സ്ഥലത്തെത്തി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് മണല്‍ത്തിട്ട നീക്കം ചെയ്യുന്നത്. മണല്‍ത്തിട്ട നീക്കം ചെയ്യുന്നത് നേരിട്ടുകാണാന്‍ പി എ മാധവന്‍ എം.എല്‍.എ സ്ഥലത്തെത്തി.
പാലത്തിനടിയിലെ നീക്കം ചെയ്ത മണ്ണുപയോഗിച്ച് സമീപത്തെ പഞ്ചായത്തിന്റെ പുറമ്പോക്ക് ഭൂമി നികത്തി കുട്ടികള്‍ക്ക് മിനി പാര്‍ക്ക് നിര്‍മ്മിക്കാനുള്ള പദ്ധതി പരിഗണനയിലുണ്െടന്ന് എം.എല്‍.എ പറഞ്ഞു. 

പാലത്തിനടിയിലെ മണല്‍ത്തിട്ടയെ സംബന്ധിച്ച് നിരവധി സാമൂഹികപ്രശ്നങ്ങള്‍ക്കൊണ്ട് ജനം പൊറുതിമുട്ടി. ഒടുവില്‍ പരാതികള്‍ കൊണ്ട് പ്രയോജനമില്ലാതായി. കേരള തീരദേശ വികസന സമിതി സംസ്ഥാന പ്രസിഡന്റ് രവി പനയ്ക്കലിന്റെ പരാതിയിലെ തുടര്‍ന്ന്് പി എ മാധവന്‍ എം.എല്‍.എ പ്രശ്നത്തില്‍ സജീവമായി ഇടപെട്ടതാണ് അടിയന്തരനടപടിക്ക് കാരണമായത്. 

ജില്ലാപഞ്ചായത്ത് അംഗം പി കെ രാജന്‍ മറ്റ് പ്രതിനിധികളായ വി വേണുഗോപാല്‍, എ ടി ആന്റോ, ഷാബിന സലീം, പി എന്‍ ദേവകി, എന്‍ ജെ ലിയോ, കേരള തീരദേശ വികസനസമിതി സംസ്ഥാന പ്രസിഡന്റ് രവി പനയ്ക്കല്‍, പരിസ്ഥിതി പ്രവര്‍ത്തകരായ കെ സുഗതന്‍, എ ജി ഷണ്‍മുഖന്‍ വൈദ്യര്‍, വി എ അബ്ദുല്‍ ഖാദര്‍ സ്ഥലത്തെത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.