പേജുകള്‍‌

2011, ജൂലൈ 5, ചൊവ്വാഴ്ച

നഗരസഭ ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; ചാവക്കാട് നഗരസഭയുടെ പ്രവര്‍ത്തനം അവതാളത്തിലായി

ചാവക്കാട്: നഗരസഭ ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; ചാവക്കാട് നഗരസഭയുടെ പ്രവര്‍ത്തനം അവതാളത്തിലായി. മുനിസിപ്പാലിറ്റിയിലെ 42 ജീവനക്കാരില്‍ 28 ജീവനക്കാരെ ഒന്നിച്ച് സ്ഥലംമാറിയതാണ് പ്രശ്നമായത്.
പകരം രണ്ടു പേര്‍ മാത്രമാണ് പുതിയതായി ചാര്‍ജെടുത്തത്. ജീവനക്കാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പല വിഭാഗങ്ങളുടെയും പ്രവര്‍ത്തനം നിലച്ചു. മാറിപോയവര്‍ക്ക് പകരം പുതിയവര്‍ എത്തണമെങ്കില്‍ രണ്ട് ആഴ്ചയെങ്കി ലും കഴിയണമത്രെ. സംസ്ഥാനഭരണം മാറിയതിനെ തുടര്‍ന്നാണത്രേ സ്ഥലമാറ്റം. പക്ഷേ പകരം ജോലിക്കാര്‍ എത്താത്തതാണ് ജനത്തിന് തിരിച്ചടിയായത്. പല കാര്യങ്ങള്‍ക്കായി നഗരസഭയില്‍ എത്തുന്നവര്‍ ജീവനക്കാര്‍ ഇല്ലെന്ന മറുപടി കേട്ട് മടങ്ങുകയാണ്.

പകരം ജീവനക്കാരെ ഉടനെ നിയമിച്ചില്ലെങ്കില്‍ മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുമെന്ന് വകുപ്പ് മന്ത്രിയെ കണ്ട് പറഞ്ഞതായി മുന്‍ ചെയര്‍മാന്‍ എം.ആര്‍. രാധാകൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ചെയര്‍മാന്‍മാരുടെ യോഗത്തിലും പ്രശ്നം ശ്രദ്ധയില്‍പെടുത്തിയിട്ടുണ്െടന്ന് ചെയര്‍പേഴ്സണ്‍ എ.കെ. സതീരത്നം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.