പേജുകള്‍‌

2011, ജൂലൈ 4, തിങ്കളാഴ്‌ച

ചാവക്കാട് മേഖലയിലെ ബസ്സുകളില്‍ മുന്‍വശത്ത് ഡോര്‍ നിര്‍ബന്ധമാക്കി

ചാവക്കാട്: മേഖലയിലെ ബസ്സുകളില്‍ മുന്‍വശത്ത് ഡോര്‍ നിര്‍ബന്ധമാക്കി. ഇത് ബസ് ഓടുന്ന സമയത്ത് അടച്ചിടണമെന്നും പോലീസ് നിര്‍ദേശം നല്‍കി. യാത്രക്കാരും ബസ്സുകാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സുരക്ഷിതത്വം വര്‍ധിപ്പിക്കാനും ചാവക്കാട് പോലീസ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ലഘുലേഖകളും നല്‍കി.
യാത്രക്കാരുടെ സുരക്ഷ ബസ് ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്ന് പോലീസ് നിര്‍ദേശിച്ചു. ഫുട്‌ബോര്‍ഡില്‍ യാത്ര അനുവദിക്കില്ല. ഡോര്‍ അടച്ചു എന്ന് ഉറപ്പുവരുത്തേണ്ടത് കണ്ടക്ടറും ക്ലീനറുമാണ്. എയര്‍ഹോണ്‍ ബസ്സില്‍ പാടില്ല. ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് കൃത്യമായി പരിശോധിച്ച് ഉറപ്പാക്കണം. മദ്യപിച്ച് വാഹനം ഓടിക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ പോലീസ് ചൂണ്ടിക്കാട്ടി. ഇതിന്റെ കാരിക്കേച്ചറുകളും നല്‍കി. സ്ത്രീയാത്രക്കാരോടും വിദ്യാര്‍ത്ഥികളോടും ബസ് ജീവനക്കാര്‍ മാന്യമായി പെരുമാറണം. എസ്‌ഐ എം. സുരേന്ദ്രന്‍ ക്ലാസെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.