പേജുകള്‍‌

2012, നവംബർ 11, ഞായറാഴ്‌ച

വഴിവിളക്കുകള്‍ കത്തുന്നില്ല: മണ്ണെണ്ണ വിളക്ക് തെളിയിച്ച് എസ്.ഡി.പി.ഐ പ്രതിഷേധം

കെ എം അക് ബര്‍
ചാവക്കാട്: വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മണ്ണെണ്ണ വിളക്ക് തെളിയിച്ച് പ്രകടനം നടത്തി. എസ്.ഡി.പി.ഐ പഞ്ചവടി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തിയത്.
പുന്നയൂര്‍ പഞ്ചായത്തിലെ 14 ാം വാര്‍ഡ് പഞ്ചവടിയില്‍ വഴി വിളക്കുകള്‍ പ്രകാശിതായി കാലങ്ങളായിട്ടും അധികൃതര്‍ ഒരു നടപടിയും കൈകൊള്ളുന്നില്ലന്നും വാര്‍ഡ് അംഗത്തോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. ബ്രാഞ്ച് പ്രസിഡന്റ് സാദിഖ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബഷീര്‍, രഘു, ഉസ്മാന്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.