കെ എം അക് ബര്‍
ചാവക്കാട്: എടക്കഴിയൂര്‍ കടപ്പുറത്ത് നിന്നും മല്‍സ്യ
ബന്ധനത്തിനു പോയ വള്ളങ്ങളിലെ മല്‍സ്യ ബന്ധന വലകള്‍ കടല്‍ മാക്രികള്‍ കടിച്ചു കീറി.
ലക്ഷങ്ങളുടെ നഷ്ടം. എടക്കഴിയൂര്‍ ബി എച്ച് ഹസ്സന്‍ കോയയുടെ ബി.എച്ച് നമ്മള്‍
മുന്നോട്ട്, പുളിങ്കുന്നത്ത് മുജീബ് റഹ്മാന്റെ പുളിങ്കുന്നത്ത് എന്നീ വള്ളങ്ങളിലെ
മല്‍സ്യ ബന്ധന വലകളാണ് കടല്‍ മാക്രികള്‍ കടിച്ചു നശിപ്പിച്ചത്. ഒരു ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെ നഷ്ടമുണ്ടായി. വലയുടെ കേടുപാടുകള്‍ തീര്‍ക്കാതെ ഇനി മത്സ്യബന്ധനത്തിനു പോകാന്‍ കഴിയില്ലെന്നുറപ്പായതോടെ വലകളുടെ അറ്റകുറ്റപ്പണി നടത്തുകയാണ് മല്‍ സ്യതൊഴിലാളികള്‍. കടിച്ചു കീറിയ ഭാഗം പൂര്‍ണമായി മാറ്റി പുതിയ വല കോര്‍ത്തു പിടിപ്പിക്കേണ്ടി വരും. രണ്ടു ദിവസമെങ്കിലും പണി മുടങ്ങുമെന്നാണ് മല്‍ സ്യതൊഴിലാളികകള്‍ പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.