പേജുകള്‍‌

2012, നവംബർ 23, വെള്ളിയാഴ്‌ച

ഗുരുവായൂരില്‍ സംഗീതമഴയായി പഞ്ചരത്ന കീര്‍ത്തനാലാപനം

കെ എം അക് ബര്‍
ഗുരുവായൂര്‍: മേല്‍ പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പഞ്ചരത്ന കീര്‍ത്തനാലാപനം സംഗീത മഴയായി. തിങ്ങി നിറഞ്ഞ ആസ്വാദക ഹൃദയങ്ങളില്‍ മധുരസംഗീതമായി പെയ്തിറങ്ങിയ കീര്‍ത്തനാലാപനത്തിന് ദക്ഷിണേന്ത്യയിലെ പ്രശസ്തരായ നൂറോളം സംഗീതജ്ഞരാണ് ഒന്നിച്ചണിനിരന്നത്. 
മവേലിക്കര പി സുബ്രഹ്മണ്യം, എന്‍ പി രാമസ്വാമി, പ്രൊഫ. കുമാരകേരള വര്‍മ, പാലാ സി കെ രാമചന്ദ്രന്‍, മണ്ണൂര്‍ രാജകുമാരനുണ്ണി,  ചേപ്പാട് എ ഇ വാമനന്‍ നമ്പൂതിരി, എം കെ ശങ്കരന്‍ നമ്പൂതിരി, പൊന്‍കുന്നം രാമചന്ദ്രന്‍, അടൂര്‍ സുദര്‍ശനന്‍, നെടുംകുന്നന്‍ വാസുദേവന്‍, ഇ ആര്‍ ദിലീപ്കുമാര്‍, ഗുരുവായൂര്‍ മണികണ്ഠന്‍, വെച്ചൂര്‍ ശങ്കര്‍, അരൂര്‍ പി കെ മനോഹരന്‍, അഭിരാം ഉണ്ണി, സുകുമാരി നരേന്ദ്രമേനോന്‍, ഗീതാദേവി വാസുദേവന്‍, ആര്‍ സുബ്ബലക്ഷ്മി എന്നിവര്‍ വായ്പ്പെട്ടിലും തിരുവിഴ ശിവാനന്ദന്‍, സി രാജേന്ദ്രന്‍, സി എസ് അനുരൂപ്, നെല്ലായി കെ വിശ്വനാഥന്‍, വയലാ രാജേന്ദ്രന്‍, ബിന്ദു കെ ഷേണായി എന്നിവര്‍ വയലിനിലും ആലപ്പുഴ ജി ചന്ദ്രശേഖരന്‍ നായര്‍, തിരുവനന്തപും ബാലസുബ്രഹ്മണ്യന്‍, കുഴല്‍ മന്ദം ജി രാമകൃഷ്ണന്‍, പ്രൊഫ. പി എസ് വേണുഗോപാല്, ചേപ്പാട് എ ഇ കൃഷ്ണന്‍ നമ്പൂതിരി, ചങ്ങനാശേരി ടി എസ് സതീഷ് കുമാര്‍ മൃദഗത്തിലും തിരുവനന്തപുരം വി കാര്‍ത്തികേയന്‍, ഉടുപ്പി ശ്രീധര്‍, പെരുക്കാവ് പി എല്‍ സുധീര്‍, മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ ഘടത്തിലും  തൃക്കാക്കര വൈ എന്‍ ശാന്താറാം ഗഞ്ജിറ, താമരക്കൊടി ആര്‍ രാജശേഖര്‍, പയ്യന്നൂര്‍ ടി ഗോവിന്ദപ്രസാദ്, കോട്ടയം മുരളീധരന്‍, കലാമണ്ഡലം ഷൈജു, നെയ്യാറ്റിന്‍കര കൃഷ്ണന്‍ മുഖര്‍ ശംഖിലും തൃപ്പൂണിത്തറ കൃഷ്ണദാസ്, പി നന്ദകുമാര്‍ ഇടക്കയില്‍ പക്കമേളം ഒരുക്കി.

ഏകാദശി ദിവസമായ ഇന്ന് രാത്രി ഒമ്പതരയോടെ ചെമ്പൈ ഭാഗവതരുടെ ഇഷ്ടകീര്‍ത്തനങ്ങള്‍ പ്രശസ്തരായ സംഗീതജ്ഞര്‍ പാടികൊണ്ട് സംഗീതോല്‍സവം സമാപിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.