പേജുകള്‍‌

2012, നവംബർ 22, വ്യാഴാഴ്‌ച

ചാവക്കാട് നഗരസഭയില്‍ 'വയോ മിത്രം' പദ്ധതി ആരംഭിക്കുന്നു

കെ എം അക് ബര്‍
ചാവക്കാട്: കേരള സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്റെ 'വയോ മിത്രം' പദ്ധതി ചാവക്കാട് നഗരസഭയില്‍ ആരംഭിക്കുന്നു. ജില്ലയിലെ ആദ്യത്തെ നഗരസഭയാണ് ചാവക്കാട്. 65 വയസ്സ് കഴിഞ്ഞവര്‍ക്ക് മൊബൈല്‍ മെഡിക്കല്‍ ക്ളീനിക്ക് വഴി ചകില്‍സയും പരിചരണവും ലക്ഷ്യമിടുന്ന പദ്ധതി ഡിസംബര്‍ ആദ്യ വാരത്തില്‍ ആരംഭിക്കും.


ഒരു ഡോക്ടര്‍, ഒരു നേഴ്സ്, ഒരു ആരോഗ്യ പ്രവര്‍ത്തകനുമടങ്ങുന്ന ടീമാണ് പദ്ധതിയില്‍ ഉള്‍പ്പെന്നവര്‍ക്ക് ചികില്‍സ നല്‍കുക. ഒരു മാസത്തില്‍ രണ്ടു തവണ ഇവരുടെ സേവനം ലഭ്യമാവും. നഗരസഭയില്‍ 22 സെന്ററുകളിലാണ് 'വയോ മിത്രം' പദ്ധതി നടപ്പിലാക്കുക. അംഗന്‍വാടികള്‍, ലൈബ്രറികള്‍ എന്നിവിടങ്ങളിലായിരിക്കും സെന്ററുകള്‍ ആരംഭിക്കുകയെന്നും ഇതിനായി നഗരസഭ കാര്യാലയത്തില്‍ ഓഫീസ് തുടങ്ങുമെന്നും കോര്‍ഡിനേറ്റര്‍ എന്‍ വി കൃഷ്ണപ്രസാദ്, ഡോ. പി എം സലീം എന്നിവര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.