പേജുകള്‍‌

2012, നവംബർ 17, ശനിയാഴ്‌ച

മതങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനാണ് മുസ്ലിം ലീഗും ബി.ജെ.പിയും ശ്രമിക്കുന്നത്: അഡ്വ. ഷെമീര്‍ പയ്യനങ്ങാടി


കെ എം അക് ബര്‍
ചാവക്കാട്: മതങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനാണ് മുസ്ലിം ലീഗും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് പി.ഡി.പി കേന്ദ്ര കമ്മറ്റി അംഗം അഡ്വ. ഷെമീര്‍ പയ്യനങ്ങാടി പറഞ്ഞു. പി.ഡി.പി കടപ്പുറം ഗ്രാമപഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച നയവിശദീകരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വ്യവസായ വകുപ്പ് മുസ്ലിം ലീഗില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ലീഗിന്റെ വര്‍ഗീയ മാഫിയ വല്‍ ക്കരണത്തെ എതിര്‍ക്കുന്നവരെ സമുദായ വിരോധികളാക്കുന്ന നിലപാട് നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.