കെ എം അക് ബര്‍
ചാവക്കാട്:
എടക്കഴിയൂര്‍ പഞ്ചവടി ശങ്കര നാരായണ മഹാക്ഷേത്രത്തിലെ അമാവാസി മഹോത്സവത്തിലെ
കൂട്ടിയെഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞഞ്ഞോടിയ പറ്റാനയെ കുത്തി. പാപ്പാനെ തട്ടിയിട്ടു.
ജനം ചിതറിയോടി. നാല് പേര്‍ക്ക് പരിക്ക്.
പഞ്ചവടി സെന്ററില്‍ സംഗമിച്ച
തെക്ക്-വടക്ക് എഴുന്നള്ളിപ്പിനിടെ കൊരട്ടിക്കര രാജന്റെ കൈലാസന്‍ എന്ന കൊമ്പനാണ്
പുല്ലൂറ്റ് ഉണ്ണികൃഷ്ണന്‍ എന്ന കൊമ്പനെ കുത്തിയത്. ഇന്ന് വൈകീട്ട് 4.30 ഓടെയാണ്
സംഭവം. ആന ഇടഞ്ഞതോടെ ജനം ചിതറിയോടി. ഇതിനിടയിലാണ് പലര്‍ക്കും പരിക്കേറ്റത്.
വിവരമറിഞ്ഞ് ചാവക്കാട് എസ്.ഐ എം കെ ഷാജിയുടെ നേതൃത്വത്തില്‍ പോലിസ് മറ്റു ആനകളെ
തൊട്ടടുത്ത പറമ്പിലേക്ക് മാറ്റി തളച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.