പേജുകള്‍‌

2012, നവംബർ 20, ചൊവ്വാഴ്ച

വിസ്മയമായി സാക്‌സഫോണ്‍ കച്ചേരി



ഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തില്‍ അവസാനത്തെ സ്‌പെഷല്‍ കച്ചേരിയായി തിങ്കളാഴ്ച രാത്രി ചെന്നൈ ജനാര്‍ദ്ദനന്‍ സാക്‌സഫോണ്‍ കച്ചേരി അവതരിപ്പിച്ചു. ഗൗള രാഗത്തില്‍ 'പ്രണമാമ്യ', യമന്‍ കല്യാണിയില്‍ 'കൃഷ്ണാ നീ ബേഗേനേ' തുടങ്ങിയ കീര്‍ത്തനങ്ങളാണ് വായിച്ചത്.


കിള്ളിക്കുറിശ്ശിമംഗലം രമേഷ് (വയലിന്‍), തൃശ്ശൂര്‍ ജയറാം (മൃദംഗം), കണ്ണൂര്‍ വിജയകുമാര്‍ (തബല) എന്നിവര്‍ പക്കമേളക്കാരായി. സ്‌പെഷല്‍ കച്ചേരിയില്‍ തിങ്കളാഴ്ച രാത്രി ശോഭ ശേഖറും കുന്നക്കുടി ബാലമുരളീകൃഷ്ണനും പാടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.