ചാവക്കാട്:
തെക്കന്‍ പാലയൂരില്‍ നാളുകളായി കാട് കയറിക്കിടന്ന കിണറും പരിസരവും യുവാക്കള്‍
വെട്ടിത്തെളിച്ചു. ചാവക്കാട് നഗരസഭയിലെ പതിമൂന്നാം വാര്‍ഡിലെ കിണറാണ് ചെടികളും
പടലകളുമായി കാട്കയറിക്കിടന്നിരുന്നത്. പതിമൂന്നു, പതിനാല് വാര്‍ഡുകളിലെ മിക്ക
വീട്ടുകാരും ഈ കിണറ്റില്‍ നിന്നുമാണ് കുടിവെള്ളം ശേഖരിക്കുന്നത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടയുള്ളവര്‍ ഈ പൊന്തക്കാട്ടില്‍ വന്നാണ് വെള്ളം കോരിയിരുന്നത്. വെള്ളവുമായി തിരിച്ചെത്തുന്നത് വരേയ്ക്കും വീട്ടിലുള്ളവര്‍ക്ക് ആതിയാണ്. തെക്കന്‍ പാലയൂരിലെ യുവാക്കളുടെ ശ്രമദാന ഫലമായി ക്ഷുദ്ര ജീവികളെയും മറ്റും ഭയക്കാതെ ഇനി കിണര്‍ ഉപയോഗിക്കാം.

തെക്കന്‍ പാലയൂരിലെ ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി നിസാമുദ്ധീന്‍, പ്രസിഡന്‍റ്
ശജീബ്, പ്രവര്‍ത്തകരായ കെ ബി നിസാര്‍, കെ എം ഹാരിസ്, എ എം ഹാരിസ്, റൈനാന്‍, റിന്‍ഷാദ്
എന്നിവരുടെ നേതൃത്വത്തിലാണ് ശ്രമദാനം നടന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.