പിടിയിലായലരില് മണ്ഡലം കാര്യ വാഹകും
ചാവക്കാട്:
പുന്നയൂര് വെട്ടിപ്പുഴയില് യുവാവിനെ വധിക്കാന് മാരകായുധങ്ങളുമായി ഒളിച്ചിരുന്ന
ആര്.എസ്.എസ് നേതാവടങ്ങുന്ന മൂന്നഗ സംഘം പോലിസ് പിടിയിലായി. ആര്.എസ്.എസ് മണ്ഡല്‍ കാര്യ
വാഹക് കുഴിങ്ങര വെട്ടിപ്പുഴ കുന്നത്ത് വീട്ടില്‍ അയ്യപ്പന്റെ മകന് മിഥുന് (27),
കാരയില്‍ വീട്ടില്‍ കോതയുടെ മകന് ബാബു (30), ശവംകാട്ടില്‍ കുതിരപ്പന്റെ മകന് സതീഷ്
(33) എന്നിവരെയാണ്.
വടക്കേകാട് എസ്.ഐ
സജിന് ശശിയുടെ നേതൃത്വത്തില്‍ പോലിസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഇരുമ്പ്
പൈപ്പ്, ദണ്ഡ, വടിവാള് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി
വെട്ടിപ്പുഴ ആലിന് ചുവട് പരിസരത്ത് മാരകായുധങ്ങളുമായി ആര്.എസ്.എസ് സംഘം ഒളിച്ചു
കഴിയന്നുവെന്ന വിവരത്തെ തുടര്ന്നാണ് പോലിസ് ഇവിടെയെത്തിയത്.
പോലിസിനെ കണ്ട് സംഘം ഓടി
രക്ഷപ്പെടാന് ശ്രമിച്ചെങ്കിലും മൂന്നു പേരെ പോലിസ് പിന്തുടര്ന്ന്
പിടികൂടുകയായിരുന്നു. ബാക്കിയുള്ളവര് രക്ഷപ്പെട്ടു. ഇവര്ക്കായുള്ള അന്വേഷണം
ഊര്ജ്ജിതമാക്കിയിട്ടുണ്ട്. വെട്ടിപ്പുഴ സ്വദേശിയായ യുവാവിനെ
വെട്ടിക്കൊലപ്പെടുത്താനാണ് ഒളിച്ചിരുന്നതെന്ന് പിടിയിലായ ആര്.എസ്.എസ് സംഘം പോലിസ്
ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ദിവസങ്ങള്ക്ക് മുന്പ് വെട്ടിപ്പുഴയില്‍ എസ്.ഡി.പി.ഐയുടെ
പ്രചര ബോര്ഡുകള് ആര്.എസ്.എസ് സംഘം നശിപ്പിച്ചിരുന്നു. ഇത് നേരിട്ടു കണ്ട
യുവാവിനെയാണ് സംഘംവെട്ടിക്കൊല്ലാന് ശ്രമിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.