കെ എം അക് ബര്‍
ചാവക്കട്: വിദ്യാഭ്യാസ ഉപജില്ലാ കേരളാ സ്കൂള്‍ കലോല്‍സവത്തിന് നാളെ തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കടപ്പുറം ജി.വി.എച്ച്.എസ് സ്കൂളില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന കലോല്‍സവം വൈകീട്ട് നാലിന് കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനത്തിനു മുന്നോടിയായി കടപ്പുറം ആശുപത്രിപ്പടിയില്‍ നിന്നും ഉച്ച തിരിഞ്ഞ് മൂന്നിന് ഘോഷയാത്ര ആരംഭരിക്കും. നാടന്‍ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, ബാന്റ് വാദ്യം, ദഫ്മുട്ട്, അറബന മുട്ട് തുടങ്ങിയ ഘോഷയാത്രക്ക് പൊലിമയേകും. വിവിധ സാംസ്കാരിക സംഘടനകള്‍, കുടുംബശ്രീ കൂട്ടായ്മകള്‍, ജനപ്രതിനിധകള്‍ ഘോഷയാത്രയില്‍ പങ്കാളികളാവും. കലോല്‍ സവത്തില്‍ 97 സ്കൂളുകളില്‍ നിന്നായി 3500 ഓളം പ്രതിഭകള്‍ 300 ഓളം ഇനങ്ങളില്‍ മാറ്റുരക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്, വൈസ് പ്രസിഡന്റ് കെ എം ഇബ്രാഹിം, എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ കെ സിന്ധു, എ.ഇ.ഒ പി ഡി പ്രതീഷ്, ഹെഡ്മിസ്ട്രസ് എ കെ സുലോചന, പ്രോഗ്രാം കണ്‍വീനര്‍ സി എഫ് ഷാജു, പബ്ളിസ്റ്റി ചെയര്‍മാന്‍ ആര്‍ കെ ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.