പേജുകള്‍‌

2012, നവംബർ 11, ഞായറാഴ്‌ച

ചാവക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ പുറത്താക്കാന്‍ മുസ്ലിം ലീഗ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി

ഐ ഗ്രൂപ്പ് അംഗവും അവിശ്വാസത്തില്‍ ഒപ്പിട്ടു
 കെ എം അക് ബര്‍
ചാവക്കാട്: ബ്ളോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ പുറത്താക്കാന്‍ മുസ്ലിം ലീഗ് അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍ കി. മുസ്ലിം ലീഗ് അംഗങ്ങളായ പി എം മുജീബ്, ഫൌസിയ ഇഖ്ബാല്‍ , ടി എ ആയിഷ, ജയന്‍ അയ്യോട്ട് എന്നിവരും കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് അംഗം സുനിത ബാലനുമാണ് ഭരണം മറിച്ചിടാന്‍ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
ചാവക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ 13 അംഗങ്ങളുള്ളതിനാല്‍ അഞ്ചു പേര്‍ ഒപ്പിട്ടു നല്‍ കിയാലാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുയുള്ളൂ. തങ്ങള്‍ക്ക് നാല് അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പില്‍ പ്പെട്ട വനിതാ അംഗത്തെ മുസ്ലിം ലീഗ് കൂടെ നിര്‍ത്തുകയായിരുന്നു. ആകെ 13 അംഗങ്ങളുള്ള ബ്ളോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ആറും മുസ്ലിം ലീഗിന് നാലും സി.പി.എമ്മിന് മൂന്നും അംഗങ്ങളാണുള്ളത്. സി.പി.എം അംഗങ്ങള്‍ അനുകൂലിച്ചാല്‍ മാത്രമാണ് അവിശ്വാസ പ്രമേയം പാസാവുകയുള്ളൂ. എന്നാല്‍ സി.പി.എം വിട്ടു നിന്നല്‍ ബ്ളോക്ക് പഞ്ചായത്തില്‍  വീണ്ടും പ്രതിസന്ധിയുണ്ടാകും. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഒറ്റയിനി പടിഞ്ഞാറ് വെന്താട്ടില്‍ ഷാഫിയെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്ത വടക്കേകാട് എസ്.ഐ സജിന്‍ ശശിയെ സ്ഥലം മാറ്റാത്തതിനെ ചൊല്ലിയാണ് കുറച്ചു കാലങ്ങളായി ശാന്തമായിരുന്ന കോണ്‍ഗ്രസ്-മുസ്ലിം ലീഗ് പോര് വീണ്ടും തലപൊക്കിയത്. എസ്.ഐയെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ രംഗത്തെത്തുകയും പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ എസ്.ഐയെ സ്ഥലം മാറ്റാതിരുന്നതോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റായ ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് ഭരണം മറിച്ചിടാന്‍ ലീഗ് തീരുമാനിക്കുകയായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.