പേജുകള്‍‌

2012, നവംബർ 20, ചൊവ്വാഴ്ച

എട്ടാം ക്ളാസിലെ സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗം പാഠ പുസ്തകത്തില്‍ അബദ്ധങ്ങളുടെ പെരുമഴ


കെ എം അക് ബര്‍

ചാവക്കാട്: എട്ടാം ക്ളാസിലെ സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗം പാഠ പുസ്തകത്തില്‍ അബദ്ധങ്ങളുടെ പെരുമഴ. പാഠങ്ങള്‍ പലതുമില്ല. ചിലത് ആവര്‍ത്തിച്ചും പേജ് നമ്പര്‍ തെറ്റിയും അബദ്ധങ്ങളേറെ.


ചാവക്കാട് എം.ആര്‍.ആര്‍.എം സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച പുസ്തകത്തിലാണ് അബദ്ധങ്ങള്‍ കടന്നു കൂടിയിട്ടുള്ളത്. തൊഴിലാളി പ്രസ്ഥാനങ്ങള്‍, വ്യവസായ വിപ്ളവം എന്ന തലക്കെട്ടിലുള്ള പാഠഭാഗങ്ങള്‍ അപൂര്‍ണമായ തരത്തില്‍ അച്ചടിച്ചപ്പോള്‍ വ്യവസായ വിപ്ളവം പാഠ ഭാഗം 126 മുതല്‍ 137 പേജ് വരെ ഉള്ളടക്കത്തില്‍ കാണിച്ചിട്ടു-ങ്കില്‍ പ്രസ്തുത അധ്യായം പുസ്തകത്തില്‍ ഒരു പേജില്‍ ഒതുങ്ങി. തൊഴിലാളി പ്രസ്ഥാനങ്ങള്‍ പാഠ ഭാഗം മുഴുവനും ഇല്ല. 176 ാം പേജ് കഴിഞ്ഞ് 145 പേജ് നമ്പറിലാണ് പേജ്  ആരംഭിക്കുന്നത്. 161 മുതല്‍ 176 വരെയുള്ള പേജുകള്‍ പുസ്തകത്തില്‍ രണ്ടു വട്ടം അച്ചടിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.