കെ എം അക് ബര്‍
ചാവക്കാട്: ഉപജില്ല സ്കൂള്‍ കലോല്‍ സവത്തിന്
കടപ്പുറം ജി.വി.എച്ച്.എസ് സ്കൂളില്‍ തുടക്കമായി. കഥകളുടെയും കവിതകളുടെയും രചനാപാടവം
പ്രതീക്ഷകളുടെ പുതുനാമ്പുകളിലേക്ക് വെളിച്ചം വീശിയാണ് ആദ്യ ദിനം കടന്നു പോയത്.
ഇനിയുള്ള മൂന്ന് ദിനങ്ങള്‍ ഇവിടെ കലകളുടെ നിറച്ചാര്‍ത്ത്. മേളക്ക് തുടക്കം കുറിച്ച്
കടപ്പുറം ആശുപത്രിപ്പടിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ നൂുകണക്കിന് പേര്‍
പങ്കാളികളായി. കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്
പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.
നടി ലിയോണ ലിഷോയ്, സി എച്ച് റഷീദ്,
കെ എം ഇബ്രാഹിം, പി എം മുജീബ്, ജമീല ബഷീര്‍, ബി.പി.ഒ കെ എം ലൈല, ജോഷി വടക്കന്‍, ഇ എ
മുഹമ്മദ് റഷീദ്, ബാബു പി ആളൂര്‍, ടി ഇ ജയിംസ്, സുബാസ് എ ജോസ്, മുഹമ്മദ് മുബാറക്ക്,
സി എഫ് റോബിന്‍, ടി വി അബ്ബാസ്, കെ സിന്ധു, എച്ച്.എം എ കെ സുലോചന എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.