പേജുകള്‍‌

2012, നവംബർ 12, തിങ്കളാഴ്‌ച

അമാവാസി മഹോത്സവം ആഘോഷിച്ചു


ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കര നാരായണ മഹാക്ഷേത്രത്തിലെ അമാവാസി മഹോത്സവം ആഘോഷിച്ചു. രാവിലെ ക്ഷേത്ര ഭരണസംഘത്തിന്റെ എഴുന്നള്ളിപ്പ് അവിയൂര്‍ ചക്കന്നത്ത് കളരിയില്‍ നിന്നും ആരംഭിച്ച് ക്ഷേത്രാങ്കണത്തില്‍ എത്തി ചേര്‍ന്നു.

തുടര്‍ന്ന് തെക്കുഭാഗം ഉത്സവാഘോഷ കമ്മറ്റിയുടെ എഴുന്നള്ളിപ്പും ഉച്ചക്ക് ക്ഷേത്ര ഭരണ സംഘത്തിന്റെ ഉത്സവവും ക്ഷേത്രാങ്കണത്തില്‍ എത്തി. തെക്കും വടക്കും ഉത്സവാഘോഷ കമ്മറ്റികളുടെ ഉത്സവം ക്ഷേത്രാങ്കണത്തില്‍ കൂട്ടി എഴുന്നള്ളിപ്പ് നടത്തും. പുലര്‍ച്ചെ മൂന്നു മണിയോടെ ക്ഷേത്രാങ്കണത്തില്‍ എത്തി ചേരുന്ന കൂട്ടി എഴു¶ള്ളിപ്പുകളോടു കൂടി ഉത്സവം സമാപിച്ചു. മഹോത്സവത്തിന് ഗജവീരന്‍മാര്‍, കാവടികള്‍ എന്നിവ പൊലിമയേകി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.