കെ എം അക് ബര്‍
ചാവക്കാട്:
റോഡരുകില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണ്‍ പോലിസ് സ്റ്റേഷനില്‍ നല്‍ കി മാതൃകയായ
വിദ്യാര്‍ഥികള്‍ക്ക് അനുമോദനം. ചാവക്കാട് ജനമൈത്രി പോലിസിന്റെ നേതൃത്വത്തിലാണ്
ചാവക്കാട് എം.ആര്‍.ആര്‍.എം ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥികളായ കെ വി രാഹുല്‍ ,
നിധീഷ് ബാലന്‍, എന്‍ സി വിഷ്ണു, അതുല്‍ കൃഷ്ണ എന്നിവരെ
സ്കൂളിലെ അസംബ്ളിയില്‍ വെച്ച്
അനുമോദിച്ചത്. സി.ഐ കെ സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. ഫിറോസ് പി തൈപറമ്പില്‍ അധ്യക്ഷത
വഹിച്ചു. എസ്.ഐ വി ഐ സഗീര്‍, അഡീഷനല്‍ എസ്.ഐ ഒ ജെ ജോസഫ്, എച്ച്.എം എന്‍ ആര്‍ ശോഭ,
എ.എസ്.ഐ കബീര്‍, സി.പി.ഒമാരായ ജോസഫ്, അറുമുഖന്‍, ബാലന്‍, സോമന്‍, കെ സി മുരളി, എം
ബി പ്രസന്നന്‍, അബ്ദുള്‍ റസാക്ക്, നിഷിദ റഷീദ്, സംവൃത നികുലേഷന്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.