പേജുകള്‍‌

2012, നവംബർ 11, ഞായറാഴ്‌ച

വാഹനഗതാഗത വകുപ്പിന്റെ പരിശോധന: 23 സ്കൂള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തു



കെ എം അക് ബര്‍
ഗുരുവായൂര്‍: വാഹനഗതാഗതവകുപ്പിന്റെ പരിശോധനയില്‍ 23 സ്കൂള്‍ വാഹനങ്ങള്‍ ആര്‍.ടി.ഒ പിടിച്ചെടുത്തു. 17 വാഹനങ്ങള്‍ സ്കൂളുകളുടെ ഉടമസ്ഥതയിലുള്ളതും ആറു വാഹനങ്ങള്‍ കോണ്‍ട്രാക്ട് വാഹനങ്ങളുമാണ്.
ഡ്രൈവര്‍ ലൈസന്‍സില്ലാതെ ഓടിച്ച അഞ്ച് വാഹനങ്ങളും നികുതി അടയ്ക്കാത്ത എട്ട് വാഹനങ്ങളും ഫിറ്റ്നസ് ഇല്ലാത്ത പത്തു വാഹനങ്ങളുമാണ് പിടികൂടിയത്. ചേറ്റുവ മുതല്‍ എടമുട്ടം വരെയുള്ള പ്രദേശത്തെ പരിശോധനക്കിടയാണ് ഈ വാഹനങ്ങള്‍ പിടിച്ചെടുത്തതെന്നും ഇനിയും കൂടുതല്‍ പരിശോധന നടത്തുമെന്നും ജോയിന്റ് ആര്‍.ടി.ഒ എ പി.അശോക് കുമാര്‍ പറഞ്ഞു. വാഹനപരിശോധനയില്‍ അശോക് കുമാറിനു പുറമെ എം.വി.ഐ സി.അയ്യപ്പന്‍, എ.എം.വി.ഐ മാരായ സമീഷ്, മന്മഥന്‍ എന്നിവരും ഉണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.