ചാവക്കാട്:
വീടിന്റെ ചുവരിനോട് ചേര്‍ന്ന് വാഷിംങ് മെഷീനിലെ മലിന ജലം ഒഴുകി പോകാന്‍ സ്ഥാപിച്ച
പൈപ്പില്‍ തവളയെ വിഴുങ്ങിയ പാമ്പ് കുടുങ്ങി. ആറു മണിക്കൂറിനു ശേഷം വന്യജീവി
സംരക്ഷകന്‍ സേവ്യര്‍ എല്‍ ത്തുരുത്ത് എത്തി പാമ്പിനെ പൈപ്പിനുള്ളില്‍ നിന്നും മോചിപ്പിച്ചു.
പാലയൂര്‍ കളരിപ്പറമ്പിനടുത്ത് പുതുവീട്ടില്‍ അഷറഫിന്റെ വീട്ടിലാണ് സംഭവം. ഇന്നലെ
രാവിലെ 11 ഓടെയാണ് പാമ്പ് പൈപ്പിനുള്ളിലേക്ക് കയറുന്നത് അടുക്കളയില്‍ ജോലിചെയ്തിരുന്ന
വീട്ടുകാരിയാണ് ആദ്യം കണ്ടത്. ഉടനെ തന്നെ വീട്ടുകാര്‍ പൈപ്പിന്റെ ഇരു വശങ്ങളും തുണി
ഉപയോഗിച്ച് അടച്ചു. പിന്നീട് വിവരം ചാവക്കാട് പോലിസില്‍ അറിയിച്ചു. തുടര്‍ന്നാണ്
വന്യജീവി സംരക്ഷകന്‍ സേവ്യര്‍ എല്‍ ത്തുരുത്ത് സ്ഥലത്തെത്തി പാമ്പിന്റെ
കെണിയിലാക്കിയത്. പാമ്പിനെ പുറത്തെടുത്ത ഉടന്‍ തന്നെ തവളയെ പുറത്തേക്ക് ഉപേക്ഷിച്ചു.
വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി.
തവളകള്‍ ആയാല്‍ ഇങ്ങനെ വേണം.. മിടുക്കി..
മറുപടിഇല്ലാതാക്കൂenthegilum upathikalodeyano mojippichath?
മറുപടിഇല്ലാതാക്കൂ