പേജുകള്‍‌

2012, നവംബർ 29, വ്യാഴാഴ്‌ച

അഞ്ചിനങ്ങളിലും ഒന്നാമതെത്തി ഐഷ ഷിറിന്‍

കെ എം അക് ബര്‍
കടപ്പുറം: പങ്കെടുത്ത അഞ്ചിനങ്ങളിലും ഒന്നാമതെത്തി ഐഷ ഷിറിന്‍ തന്റെ പ്രതിഭ തെളിയിച്ചു. ചാവക്കാട് ഉപജില്ലാ കലോല്‍ സവത്തില്‍ നടന്ന ഹൈസ്കൂള്‍ വിഭാഗം ലളിതഗാനം, ഉറുദു ഗസല്‍, ഉറുദു പദ്യം ചൊല്ലല്‍, അറബിക് പദ്യം ചൊല്ലല്‍, അറബിക് ഗാനം എന്നീ മല്‍സരങ്ങളിലാണ് വടക്കേകാട് ഐ.സി.എ.ഇ.എച്ച്.എസ് സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനിയായ ഐഷ ഷിറിന്‍ സമ്പൂര്‍ണ വിജയം നേടിയത്.


2010 ല്‍ കോട്ടയത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം അറബിക് പദ്യം ചൊല്ലല്‍ മല്‍സരത്തില്‍ വിജയിയായിട്ടുള്ള ഐഷ ടി.വി ചാനലുകളിലെ റിയാലിറ്റി ഷോകളിലും മികവു പുലര്‍ത്തിയിട്ടുണ്ട്. പുന്നയൂര്‍ക്കുളം ചെറായി പൊന്നാത്തയില്‍ അഷറഫ്-സല്‍മ ദമ്പതികളുടെ മകളാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.