പേജുകള്‍‌

2012, നവംബർ 25, ഞായറാഴ്‌ച

കാര്‍ വീട്ടു മതിലിടിച്ച് വികാരിക്കും സുഹൃത്തിനും യുവതിക്കും പരിക്ക്


കെ എം അക് ബര്‍
ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത 17 ല്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടു മതിലിടിച്ചു തകര്‍ത്തു. കാറിലുണ്ടായിരുന്ന വികാരിക്കും സുഹൃത്തിനും യുവതിക്കും പരിക്ക്. അങ്കമാലി കറുകുറ്റി ക്ളറിഷന്‍ പ്രൊവിഷന്‍ ഹൌസില്‍ ഫാ. സിബി മാത്യു (44), വരാപ്പുഴ ഞാവലിക്കുന്നേല്‍ സുനില്‍ മാത്യു (48), ഒപ്പമുണ്ടായിരുന്ന 18 വയസുള്ള യുവതി എന്നിവര്‍ക്കാണ് പരിക്കേറ്റത്.


ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ഒരുമനയൂര്‍ മുത്തമ്മാവ് ചെറുപുഷ്പം ദേവാലയത്തിനടുത്ത് വെച്ചാണ് അപകടം. ഗുരുവായൂര്‍ ഭാഗത്തു നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എലുവത്തിങ്കല്‍ ഷിജുവിന്റെ വീട്ടു മതിലില്‍ ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ പരിക്കേറ്റവരെ ആദ്യം മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നു പേരും ഇവിടെ നിന്നും പെട്ടെന്ന് ഡിസ്ചാര്‍ജ് വാങ്ങി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ചാവക്കാട് പോലിസ് സ്ഥലത്തെത്തി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.