പേജുകള്‍‌

2012, നവംബർ 25, ഞായറാഴ്‌ച

ചാവക്കാട് മണത്തല ബ്ളോക്ക് ഓഫീസിനടുത്ത് ദേശീയപാത 17 ല്‍  രൂപപ്പെട്ട നീളന്‍ കുഴി


കെ എം അക് ബര്‍
ചാവക്കാട്: മണത്തല ബ്ളോക്ക് ഓഫീസിനടുത്ത് ദേശീയപാത 17 ല്‍ രൂപപ്പെട്ട നീളന്‍ കുഴിയില്‍ വീണ് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് പരിക്ക്. പെരിങ്ങോട്ടുകര കരിപ്പാട് സനല്‍ (23), സുഹൃത്ത് അഭിലാഷ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

ഉച്ചക്ക് 2 ഓടെയാണ് അപകടം. അണ്ടത്തോട് നിന്നും വരികയായിരുന്ന ഇവര്‍ സണ്ജ്ജ്ചരിച്ച ബൈക്ക് ടാറിംങ് അടര്‍ന്നു രൂപപ്പെട്ട കുഴിയില്‍ ചാടുകയായിരുന്നു. ബൈക്ക് യാത്രികരാണ് ഈ കുഴിയില്‍ കൂടുതലും അപകടത്തില്‍ പ്പെടുന്നത്. റോഡിലെ കുഴികള്‍ അടച്ച് അപകട ഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.