കെ എം അക് ബര്‍
ഗുരുവായൂര്‍: ഗജരത്നം ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു. തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നും കേശവന്റെ ചിത്രം വഹിച്ച് ഗജരത്നം പത്മനാഭന്റെ നേതൃത്വത്തിലെത്തിയ പുന്നത്തൂര്‍ ആനത്താവളത്തിലെ 26 ആനകള്‍ ഘോഷയാത്രയായി കേശവന്റെ പ്രതിമക്കു മുന്നിലെത്തി പ്രണാമം അര്‍പ്പിച്ചു.
തുടര്‍ന്ന് ആനയൂട്ട് നടന്നു. ദേവസ്വം കമ്മീഷണര്‍ വി എം ഗോപാലമേനോന്‍, ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍, ഭരണസമിതി അംഗങ്ങളായ എന്‍ രാജു, കെ ശിവശങ്കരന്‍, മധുസൂദനന്‍പിള്ള, അഡ്വ. എം ജനാര്‍ദനന്‍, അഡ്മിനിസ്ട്രേറ്റര്‍ കെ വേണുഗോപാല്, നടന്‍ സുരേഷ് കൃഷ്ണ നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.