പേജുകള്‍‌

2012, നവംബർ 29, വ്യാഴാഴ്‌ച

ചാവക്കാട് ഉപജില്ലാ കലോല്‍ സവം: കടപ്പുറത്ത് എല്‍ .എഫ് മമ്മിയൂര്‍ കപ്പുയര്‍ത്തി; ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂള്‍ രണ്ടാമത്

കെ എം അക് ബര്‍
ചാവക്കാട്: കടപ്പുറത്തിന്റെ പഞ്ചാരമണലില്‍ യുവത്വം തുളുമ്പുന്ന സര്‍ഗവൈഭവങ്ങളുടെ വിസ്മയ കാഴ്ചകളുമായി കലയുടെ കൌമാരം നിറഞ്ഞാടിയപ്പോള്‍ മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ് സ്കൂള്‍ കപ്പുയര്‍ത്തി. ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ് സ്കൂളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു. എല്‍.എഫിന്റെ തേരോട്ടം. കലോല്‍ സവത്തില്‍ അരങ്ങേറിയ 300 ഇനങ്ങളില്‍ 490 പോയന്റു നേടിയാണ് മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ് സ്കൂള്‍ ഒന്നാമതെത്തിയത്.
ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ്.എസ് 395 പോയന്റ് നേടിയപ്പോള്‍ ഫോക്കസ് ഇ.എച്ച്.എസ്.എസ് 355 പോയന്റ് നേടി മൂന്നാമതെത്തി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 154 പോയന്റ് നേടിയും ഹൈസ്കൂള്‍ വിഭാഗത്തില്‍ 169 പോയന്റ് നേടിയും മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ് സ്കൂള്‍ ആദ്യമെത്തി. രണ്ട് വിഭാഗങ്ങളിലും യഥാക്രമം 149, 101 പോയന്റുകള്‍ നേടി ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തെത്തി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 115 പോയന്റ് നേടിയ സീതി സാഹിബ് എച്ച്.എസ്.എസും ഹൈസ്കൂള്‍ വിഭാഗത്തില്‍ 97 പോയന്റ് നേടിയബ്രഹ്മകുളം സെന്റ് തെരേസാസ് ജി.എച്ച്.എസ്.എസും മൂന്നും സ്ഥാനം നേടി.

സമാപന സമ്മേളനംജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ ഷാഹുഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍  അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ ടി ടി ശിവദാസ്, എ.ഇ.ഒ പി ഡി പ്രദീഷ്, ആര്‍ പി ബഷീര്‍, പി എം മുജീബ്, എ കെ അബ്ദുള്‍ കരീം, ജമീല ബഷീര്‍, കുമാരി അനിരുദ്ധന്‍, സി പി ജാന്‍സി, ഇ പി ഹരിഹരന്‍, ഇ കെ അബ്ദുള്‍ ഖാദര്‍, ടോണി ആന്റോ, ഷാജു, മുബാറക്ക് എന്നിവര്‍ സംസാരിച്ചു. 

4 അഭിപ്രായങ്ങൾ:

  1. കടപ്പുരത്തിന്റെ കൂട്ടായ്മയിലൂടെ ഭംഗിയായി സ്കൂള്‍ കലോത്സവം നടത്താന്‍ കഴിഞ്ഞത് അഭിമാനിക്കാവുന്ന വിഷയമാണ്‌. വാര്‍ത്ത‍ ജനങ്ങളില്‍ എത്തിച്ചതില്‍ മലയാളംവര്തകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കളുടെ അഭിപ്രായത്തിന്‍ നന്ദി രേഖപെടുത്തുന്നു

      ഇല്ലാതാക്കൂ
  2. Itrayum nalla nilayil ee kslolsavam sanghadippicha vareyum athu banghiyakkiya natu kareyum etra abinandhichalum mathiyavilla.....ithu kanan njanghal pravasikalk avasaram orulkiya yaseen ...oorumanayurinum thnx

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കളുടെ അഭിപ്രായത്തിനു നന്ദി രേഖപെടുത്തുന്നു

      ഇല്ലാതാക്കൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.