പേജുകള്‍‌

2012, നവംബർ 14, ബുധനാഴ്‌ച

അമാവാസി വാവുബലി തര്‍പ്പണത്തിന് ആയിരങ്ങളെത്തി

കെ എം അക് ബര്‍
ചാവക്കാട്: മണ്‍മറഞ്ഞ പൂര്‍വികരുടെ ആത്മശാന്തിക്കായി ആയിരങ്ങള്‍ പ്രാര്‍ഥനയോടെ പുണ്യതീര്‍ഥങ്ങളില്‍ മുങ്ങി നിവര്‍ന്നു പിതൃതര്‍പ്പണം നടത്തി. തീരദേശ മേഖലയിലെ വിവിധ ക്ഷേത്രങ്ങളിലും പുണ്യതീര്‍ഥങ്ങളിലും സ്നാനഘട്ടങ്ങളിലും പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.

എടക്കഴിയൂര്‍ പഞ്ചവടി വാ കടപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങിന് പഞ്ചവടി ശങ്കരനാരായണ ക്ഷേത്രം മേല്‍ ശാന്തി ഷാജി ശര്‍മ, ടി എ അര്‍ജുനന്‍ ശാന്തി, മനോജ് ശര്‍മ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണ ചടങ്ങിന് ശാന്തിമാരായ തിലകന്‍, ശിവാനന്ദന്‍ നേതൃത്വം നല്‍ കി. ആംബുലന്‍സ് സൌകര്യങ്ങളും ഒരുക്കിയിരുന്നു. ചാവക്കാട് എസ്.ഐ എം കെ ഷാജിയുടെ നേതൃത്വത്തില്‍ പോലിസും ബലിതര്‍പ്പണ കേന്ദ്രങ്ങളിലുണ്ടായിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.