പേജുകള്‍‌

2012 നവംബർ 26, തിങ്കളാഴ്‌ച

താലൂക്ക് സപ്ളൈ ഓഫീസിനു മുന്നില്‍ റേഷന്‍ വ്യാപരികള്‍ ധര്‍ണ നടത്തി

കെ എം അക് ബര്‍ 
ചാവക്കാട്: സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നിനിര്‍ത്തുക, റേഷന്‍ വ്യാപാരികള്‍ക്ക് പ്രതിമാസ വേതനം അനുവദിക്കുക, ബാങ്കിലൂടെ സബ്സിഡി നല്‍കുന്ന അശാസ്ത്രീയമായ രീതി ഉപേക്ഷിക്കുക തുടങ്ങിയ



ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് താലൂക്ക് സപ്ളൈ ഓഫീസിനു മുന്നില്‍ റേഷന്‍ വ്യാപരികള്‍ ധര്‍ണ നടത്തി. സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യന്‍ ചൂണ്ടല്‍ ഉദ്ഘാടനം ചെയ്തു. പി കെ സത്യന്‍ അധ്യക്ഷത വഹിച്ചു. ടി എ ഗോപി, കെ പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.