കെ എം അക് ബര്‍
ചാവക്കാട്: നഗരസഭ കാര്യാലയത്തിനു മുകളില്‍ ഉയര്‍ത്തിയ ദേശീയ പതാക കൃത്യ സമയത്ത് അഴിച്ചു മാറ്റാതെ ദേശീയ പതാകയെ അവഹേളിച്ച സംഭവത്തില്‍ നഗരസഭ കൌണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം. ദേശീയ പതാകയെ അവഹേളിച്ച ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ ഉയര്‍ത്തിയ പതാക വൈകുനേരം ആറു മണി കഴിഞ്ഞിട്ടും നഗരസഭ കോംപ്ളക്സിന് മുകളില്‍ നിന്നും ദേശീയ പതാക അഴിച്ചു മാറ്റിയിരുന്നില്ലെന്ന കാര്യം പ്രതിപക്ഷ നേതാവ് കെ കെ കാര്‍ത്യായനിയാണ് കൌണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത്. എന്നല്‍ ഇത് ശ്രദ്ധയില്പ്പെട്ടിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം യോഗത്തെ അറിയിച്ചു.
നഗരസഭ 18 ാം വാര്‍ഡ് കൌണ്‍സിലര്‍ സി.പി.എം അംഗം സന്ധ്യാ അനില്‍കുമാര്‍ മൂന്ന് മാസം മുമ്പ് ഗള്‍ഫിലേക്ക് പോയിട്ടും കൌണ്‍സിലിനെ അറിയിക്കാതിരുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. അവധി ലഭിക്കാതിരുന്നിട്ടും മൂന്ന് കൌണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്ന അംഗത്തിനെതിരെ നിയമ നടപടി സ്വീരിക്കണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. കൌണ്‍സില്‍ യോഗത്തിലെ അജണ്ടയില്‍ സന്ധ്യാ അനില്‍കുമാറിന്റെ ലീവ് അനുവദിക്കുന്നത് ചര്‍ച്ചക്കെടുത്തപ്പോഴാണ് പ്രതിപക്ഷം ഈ ആവശ്യമുന്നയിച്ചത്.
നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, കെ കാര്‍ത്യായനി, കെ വി ഷാനവാസ്, കെ വി സത്താര്‍, എം ആര്‍ രാധാകൃഷ്ണന്‍, ടി എസ് ബുഷറ, അബ്ദുള്‍ കലാം, അബ്ദുള്‍ റഷീദ്, സുലൈമു, ഫാത്തിമ ഹനീഫ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.