പേജുകള്‍‌

2012, നവംബർ 11, ഞായറാഴ്‌ച

പണവും മൊബൈല്‍ ഫോണും അടങ്ങുന്ന പഴ്സ് ഉടമക്ക് തിരിച്ചു നല്‍കി സഹോദരങ്ങള്‍ മാതൃകയായി


 കെ എം അക് ബര്‍
ചാവക്കാട്: റോഡരുകില്‍ കിടന്ന പണവും മൊബൈല്‍ ഫോണും അടങ്ങുന്ന പഴ്സ് ഉടമക്ക് തിരിച്ചു നല്‍കി സഹോദരങ്ങള്‍ മാതൃകയായി. പുന്നയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി കുരഞ്ഞിയൂര്‍ കൊട്ടിലിങ്ങല്‍ ബിലാലും സഹോദരന്‍ ഷുഹൈബുമാണ് തങ്ങള്‍ള്‍ക്ക് ലഭിച്ച പഴസ് ഉടമക്ക് തിരിച്ചു നല്‍ കി മാതൃകയായത്.
ചാവക്കാട് അരി മാര്‍ക്കറ്റിനടുത്ത് കൃഷ്ണ സ്റ്റോഴ്സ് ഉടമ പേരകം വാഴപ്പുള്ളി രാമദാസിന്റെ ഭാര്യ സുചിത്രയുടെതായിരുന്നു പഴ്സ്. ഇന്നലെ ഉച്ചക്ക് ഓവുങ്ങല്‍ പള്ളി ബസ് സ്റ്റോപ്പില്‍ നിന്നാണ് പഴ്സ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉടമയെ തിരിച്ചറിഞ്ഞത്. പിന്നീട് പഴ്സ് ഉടമക്ക് കൈമാറി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.