പേജുകള്‍‌

2012, നവംബർ 13, ചൊവ്വാഴ്ച

തത്ത്വമസി ഗള്‍ഫ് ദേശവിളക്ക് മഹോത്സവം 17 ന്


കെ എം അക് ബര്‍
ചാവക്കാട്:  ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സോവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തത്ത്വമസി ഗള്‍ഫ് നടത്തുന്ന ദേശവിളക്ക് മഹോത്സവും അന്ന¶ദാനവും നവംബര്‍ 17 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചക്കും രാത്രിയും 15,000 പേര്‍ക്ക് അന്നദാനം നല്‍ കും. വൈകീട്ട് ആറിന് തിരുവത്ര ഗ്രാമകുളം ശ്രീ കാത്യായനി ഭഗവതി ക്ഷേത്രത്തില്‍ നിന്നും പാലക്കൊമ്പ് എഴുന്നള്ളിപ്പ് നടത്തും.  ഗജവീരന്‍മാര്‍, കാവടികള്‍, പഞ്ചവാദ്യം, നാഗസ്വരം, പ്രാചീന കലാരൂപങ്ങള്‍, ഭജന, ആയിരത്തോളം അമ്മമാര്‍ പങ്കെടുക്കുന്ന ഭക്തി സാന്ദ്രമായ താലങ്ങള്‍, രഥം എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് വിശ്വനാഥ ക്ഷേത്ര അങ്കണത്തില്‍ എത്തും. 

തുടര്‍ന്ന് ഗുരുവായൂര്‍ ഭജന മണ്ഡലിയുടെ സമ്പ്രദായ ഭജന, അന്നദാനം, ഉടുക്കുപാട്ട്, തിരി ഉഴിച്ചില്‍, പാലിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടുംതടയും മംഗളത്തോടെ സമാപിക്കും. തുടര്‍ന്ന് തത്ത്വമസി ഗള്‍ഫിന്റെ വാഹനം ശബരിമല തീര്‍ഥാടനത്തിന് പുറപ്പെടും. 

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. മധുസൂദനന്‍, കണ്‍വീനര്‍ അഡ്വ. തേര്‍ളി അശോകന്‍, ഖജാന്‍ഞ്ചി കെ കെ സഹദേവന്‍, വൈസ് ചെയര്‍മാന്‍മാരായ എന്‍ എ ബാലകൃഷ്ണന്‍, സിദ്ധാര്‍ഥന്‍ ചെഞ്ചേരി, എന്‍ ആര്‍ ശിവലിംദാസ്, എ എസ് ഉണ്ണികൃഷ്ണന്‍, കെ എസ് വിശ്വനാഥന്‍, കെ കെ ശങ്കരനാരായണന്‍, എന്‍ വിദ്യാസാഗര്‍, തത്ത്വമസി ഗള്‍ഫ് ഭാരവാഹികളായ സുധാകരന്‍, ശ്രീജിത്ത്, ആനന്ദന്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.