കെ എം അക് ബര്‍
ചാവക്കാട്:
ദീപങ്ങളുടെ
പ്രഭയിള്‍ തീരദേശ മേഖലയില്‍ ദീപാവലി ആഘോഷിച്ചു. ഗൃഹങ്ങളില്‍ ദീപങ്ങള്‍ നിറഞ്ഞു
നിന്നു. മാധുര്യത്തിന്റെ സമ്മേളനമായി മധുര പലഹാരങ്ങളും നിറഞ്ഞിരുന്നു. പടക്കങ്ങളും
ആഘോഷമേളത്തെ വിളിച്ചറിയിച്ചു.
തമിഴ് ബ്രാഹ്മണരും അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവരും
താമസിക്കുന്ന സ്ഥലങ്ങളില്‍ ദീപാവലിയോട് അനുബന്ധിച്ച് വിവിധ ചടങ്ങുകള്‍ നടന്നു. മധുര
പലഹാരങ്ങള്‍ വില്‍ ക്കുന്ന കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വസ്ത്രശാലകളിലും
വന്‍ തിരക്കായിരുന്നു. മണത്തല ശ്രീ നാഗയക്ഷി ക്ഷേത്രം, ബ്ളാങ്ങാട് കല്ലിങ്ങല്‍ ഭഗവതി
ക്ഷേത്രം, ചാവക്കാട് വിശ്വനാഥ ക്ഷേത്രം എന്നിവിടങ്ങളില്‍ ദീപാലങ്കാരങ്ങള്‍ നടത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.