കെ എം അക് ബര്‍
ചാവക്കാട്:
മല്‍ സ്യ ബന്ധനത്തിനായി തൊഴിലാളികള്‍ കടലില്‍ നിക്ഷേപിച്ച വല മോഷ്ടിച്ച നാലു മല്‍ സ്യ
തൊഴിലാളികളെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വെട്ടിക്കാട് പാതിരപ്പള്ളി
ആറാട്ടുകുളങ്ങര വീട്ടില്‍ സേവ്യര്‍ (44), വെട്ടിക്കാട് പാതിരപ്പള്ളി ആറാട്ടുകുളങ്ങര
വീട്ടില്‍ ഹെന്‍ട്രി (52), വെട്ടിക്കാട് പാതിരപ്പള്ളി പള്ളിക്കത്തട്ടില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍
(42), വെട്ടിക്കാട് പാതിരപ്പള്ളി വെളിയില്‍ വീട്ടില്‍ ബോണി (35) എന്നിവരെയാണ്
ചാവക്കാട് എസ്.ഐമാരായ എം കെ ഷാജി, ജോസഫ്, സി.പി.ഒമാരായ സന്ദീപ്, ഷിബു, സാജന്‍
എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കടലില്‍ മല്‍ സ്യ ബന്ധനം
നടത്തുന്നതിനിടെ മറ്റു തൊഴിലാളികള്‍ നിക്ഷേപിച്ചിരുന്ന ഒരു ലക്ഷം രൂപ വിലവരുന്ന വല
ഇവര്‍ മോഷ്ടിച്ചത്. ശ്രദ്ധയില്‍ പ്പെട്ട നാട്ടുകാര്‍ വിവരം ചാവക്കാട്ട് പോലിസില്‍ അറിയിക്കുകയും
പോലിസെത്തി നാലുപേരെയും പിടികൂടുകയുമായിരുന്നു. വലയും പോലിസ് കസ്റ്റഡിയിലെടുത്തു.
കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.