പേജുകള്‍‌

2012, നവംബർ 12, തിങ്കളാഴ്‌ച

30 കിലോ ചന്ദനവുമായി മൂന്ന് പേര്‍ ചാവക്കാട്ട് പിടിയില്‍ 

കെ എം അക് ബര്‍
ചാവക്കാട്: 30 കിലോ ചന്ദനവുമായി മൂന്ന് പേരെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കാഞ്ചേരി കുറാഞ്ചേരി മിനാലൂര്‍ ഗ്രൌണ്ടിനടുത്ത് അമ്പലത്ത് വീട്ടില്‍ ഹംസ മൌലവി (49), ഇടുക്കി മറയൂര്‍ പത്തിരിപ്പാലം ലക്ഷ്മി വിലാസം വിജയകുമാര്‍ (വിജി-29), ഇടുക്കി മറയൂര്‍ പത്തിരിപ്പാലം ലക്ഷ്മി വിലാസത്തില്‍ പ്രഭു (25) എന്നിവരെയാണ്
ചാവക്കാട് സി.ഐ കെ സുദര്‍ശന്‍, സുരേന്ദ്രന്‍, ഷാഡോ പോലിസ് സേനാംഘങ്ങളായ സുരേഷ്, ബാബു, രാഗേഷ്, അബൂബക്കര്‍ എന്നിവരടങ്ങുന്ന പോലിസ് അറസ്റ്റ് ചെയ്തത്. ഇന്ന് (തിങ്കള്) രാവിലെ ഏഴോടെ ചാവക്കാട് വടക്കെ ബൈപാസില്‍ വെച്ചാണ് സംഘം പിടിയിലായത്. സംഘം സഞ്ചരിച്ചിരുന്ന കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസ് വനം വകുപ്പിന് കൈമാറുമെന്ന് സി.ഐ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.