പേജുകള്‍‌

2012, നവംബർ 19, തിങ്കളാഴ്‌ച

ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സോവാ സംഘം ദേശവിളക്ക് മഹോല്‍ സവും അന്നദാനവും നടത്തി


കെ എം അക് ബര്‍
ചാവക്കാട്: ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സോവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തത്ത്വമസി ഗള്‍ഫിന്റെ നേതൃത്വത്തില്‍ ദേശവിളക്ക് മഹോല്‍ സവും അന്നദാനവും നടത്തി. ഗജവീരന്‍മാര്‍, കാവടികള്‍, പഞ്ചവാദ്യം, നാഗസ്വരം, പ്രാചീന കലാരൂപങ്ങള്‍, ഭജന, ആയിരത്തോളം അമ്മമാര്‍ പങ്കെടുക്കുന്ന ഭക്തി സാന്ദ്രമായ താലങ്ങള്‍,
രഥം എന്നിവയുടെ അകമ്പടിയോടെ തിരുവത്ര ഗ്രാമകുളം ശ്രീ കാത്യായനി ഭഗവതി ക്ഷേത്രത്തില്‍ നിന്നും പാലക്കൊമ്പ് എഴുന്നള്ളിപ്പ് നടത്തി. തുടര്‍ന്നു ഗുരുവായൂര്‍ ഭജന മണ്ഡലിയുടെ സമ്പ്രദായ ഭജന, അന്നദാനം, ഉടുക്കുപാട്ട്, തിരി ഉഴിച്ചില്‍ , പാല്കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടുംതടയും മംഗളത്തോടെ സമാപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.