കെ എം അക് ബര്‍
കടപ്പുറം: കലയുടെ ചിലമ്പൊലികള്‍ക്ക് ഇന്ന് സമാപനമാകുമ്പോള്‍ ഷേഹാ ഫൈസറിന് പൊന്‍ തിളക്കം. മല്‍സരിച്ച മൂന്നിനങ്ങളിലും ഒന്നാമതെത്തിയ ഈ മിടുക്കി പരിശീലകന്റെ റോളിലും കഴിവ് തെളിയിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗം കുച്ചിപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം മല്‍ സരങ്ങളില്‍ ജേത്രിയായ ഷേഹ സംഘനൃത്തത്തില്‍ തന്റെ സ്കൂള്‍ ടീമിനെ പരിശീലിപ്പിച്ച് ആദ്യമെത്തിക്കുകയും ചെയ്തു. ആര്‍.എല്‍ .വി ആനന്ദിന്റെ കീഴിലാണ് ഷേഹ നൃത്തം അഭ്യസിക്കുന്നത്. മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ് സ്കൂളിലെ വിദ്യാര്‍ഥിയായ ഷേഹ അമൃത ടി.വിയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ എന്ന റിയാലിറ്റിഷോയുടെ അവതാരിക കൂടിയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.