പേജുകള്‍‌

2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

പ്രഫ.മായിന് കുട്ടി സുല്ലമിയുടെ പ്രഭാഷണം വെള്ളിയാഴ്ച ജഹറയില്

കുവൈത്ത്: കേരള ഇസ് ലാഹി സെന്റര് ദഅവ വിഭാഗത്തിന്റെ ആഭിമുഖ്യത്തില് ഒക്ടോബര് 29 വെള്ളിയാഴ്ച ജഹറയില് കുവൈത്ത് സന്ദര്ശനത്തിനെത്തിയ കേരള ജംഇയ്യത്തുല് ഉലമ എക്സികുട്ടീവ് മെന്പറും പ്രഗത്ഭ പണ്ഡിതനും പ്രഭാഷകനുമായ പ്രഫ.മായിന് കുട്ടി സുല്ലമിയുടെ പൊതുപ്രഭാഷണം സംഘടിപ്പിക്കുമെന്ന് സെന്റര് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു. വൈകുന്നേരം 5.15 ന് ജഹറ ഫയര് സ്റ്റേഷന് സമീപത്തുള്ള ഇഹ് യാഉത്തുറാസുല് ഇസ് ലാമി ഓഡിറ്റോറിയത്തില് വെച്ച് നടക്കുന്ന പരിപാടിയില് അദ്ധേഹം ‘’മോക്ഷത്തിന്റെ മാര്ഗം’’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് വാഹനസൌകര്യമേര്പ്പെടുത്തിയിട്ടുണ്ടെന്നും പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നുണ്ടെന്നും സെന്റര് ദഅവ സിക്രട്ടറി അഷ്റഫ് എകരൂല് അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 97213220, 66723620, 99230760 എന്നീ നന്പറുകളില് ബന്ധപ്പെടാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.