പേജുകള്‍‌

2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

ഒരുമനയൂര്‍: സിപിഎമ്മിന്റെ തേരോട്ടത്തിനു യുഡിഎഫ് കടിഞ്ഞാണിട്ടു

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തില്‍ പത്ത് വര്‍ഷമായി ഭരണം നടത്തുന്ന സിപിഎമ്മിന്റെ തേരോട്ടത്തിനു യുഡിഎഫ് കടിഞ്ഞാണിട്ടു ഭരണം പിടിച്ചെടുത്തു. യുഡിഎഫ് ഒറ്റക്കെട്ടായി നേരിട്ട തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് നേടിയാണ് ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫിനു ആറ് സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിലെ റജീന മൊയ്നുദ്ദീന്‍ ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റാകും. ഒന്‍പതാം വാര്‍ഡില്‍ നിന്നു സിപിഎമ്മിലെ ബുഷറ ഫസലുദ്ദീനെ 254 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റജീന മൊയ്നുദ്ദീന്‍ വിജയിച്ചത്.
യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടതും എല്‍ഡിഎഫിന്റെ വികസനവിരുദ്ധ നിലപാടുകളും ഉയര്‍ത്തിയാണ് യുഡിഎഫ് മത്സരിച്ചത്.  ഒരുമനയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ഥി ഷിബിന്‍ ബാലന്‍ മൂന്നാംസ്ഥാനത്തായി. ഇവിടെ മുസ്ലിം ലീഗിലെ പ്രകാശന്‍ വിജയിച്ചു. ജനകീയവികസനമുന്നണി സ്ഥാനാര്‍ഥി കെ.കെ. സുനിത രണ്ടാംസ്ഥാനത്തായി. സിപിഎം-സിപിഐ തര്‍ക്കമാണ് സീറ്റ് നഷ്ടപ്പെടാന്‍ കാരണമെന്ന് ആരോപണമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.