പേജുകള്‍‌

2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

റാസല്‍ഖൈമ ഭരണാധികാരി ഷെയ്ഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്യാതനായി

റാസല്‍ഖൈമ: യുഎഇ സുപ്രീം കൌണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്യാതനായി. ഇന്നു രാവിലെ റാസല്‍ഖൈമയിലായിരുന്നു മരണം .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചിച്ചു. ഇന്നുമുതല്‍ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
റാസല്‍ഖൈമയില്‍ 1920ലായിരുന്നു ഷെയ്ഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ജനനം. 1948ല്‍ റാസല്‍ഖൈമയുടെ സാരഥ്യം ഏറ്റെടുത്ത ഷെയ്ഖ് സഖര്‍ അറബ് മേഖലയിലെ ഏറ്റവും ആദരണീയനായ ഭരണാധികാരികളുടെ നിരയില്‍ സ്ഥാനം നേടി.
ദീര്‍ഘവീക്ഷണത്തിന്റെയും വിവേകത്തിന്റെയും കാരുണ്യത്തിന്റെയും അടിത്തറയില്‍നിന്ന് ഒരു ജനതയെ ആറു പതിറ്റാണ്ട് നയിച്ച ഷെയ്ഖ് സഖര്‍ ലോക ഭരണചരിത്രത്തില്‍തന്നെ അപൂര്‍വമായ ഒരു സിംഹാ സനമാണ് നേടിയെടുത്തത്. ചരിത്രരേഖകള്‍ പ്രകാരം തായ്ലന്‍ഡി ലെ ഭൂമിബോല്‍ അതുല്യദേജ് രാജാവിന് മാത്രമാണ് ഇതിനെക്കാള്‍ ഏറിയ ഭരണകാലഘട്ടം അവകാശപ്പെടാനാകുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.