നൂറു മുഹമ്മദ് ഒരുമനയൂര്‍
അബുദാബി: അലങ്കാര ദീപങ്ങളുടെ ഏറ്റവും വിപുലവും വൈവിധ്യ പൂര്‍ണ്ണവുമായ ശേഖരം ഒരുക്കിയ "സൈഫ് ലൈന്‍" ഇലക്ട്രിക്കല്‍സ് ആന്‍ഡ് മെക്കാനിക്കല്‍സ് അബുദാബി നജിദാ സ്ട്രീറ്റില്‍ അബുദാബി ചേംബര്‍ ഓഫ് കോമേര്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടെര്‍ ബോര്‍ഡ് അംഗവും എം.കെ.ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടെര്‍ പത്മശ്രീ എം.എ.യുസഫലി ഉത്ഘാടനം ചെയ്തു. സെയ്ഫ് ലൈന്‍ ചെയര്‍മാന്‍ സലിം അലി ഫറാജ് ,മാനേജിംഗ് ഡയരക്ടെര്‍ അബൂബക്കര്‍, ജനറല്‍ മാനേജര്‍ അബ്ദുസ്സമദ് എന്നിവര്‍ സന്നിഹിതരായിരുന്നു, ഇന്ത്യ സോഷ്യല്‍ സെന്‍റെര്‍ ഡൊ ക്ടെര്‍ തോമസ് വര്‍ഗ്ഗീസ്, കേരളാ സോഷ്യല്‍ സെന്‍റെര്‍ പ്രസിടന്റ്റ് കെ.ബി.മുരളി, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റെര്‍ പ്രസിടന്റ്റ് പി.ബാവ ഹാജി എന്നിവര്‍ പങ്കെടുത്തു. അലങ്കാര വിളക്കുകളുടെ ലോകത്തെ ഒട്ടുമിക്ക ബ്രാന്‍ഡുകളും ഈ ഷോ റൂമില്‍ ഒരുക്കിയിരിക്കുന്നു.
ഐ. എസ്. ഓ. 9001 അംഗീകാരം നേടിയ സെയ്ഫ് ലൈന്‍ ഗ്രൂപ്പിന് കീഴില്‍, സെയ്ഫ് ലൈന്‍ പ്രോപ്പര്‍ട്ടീസ്, സെയ്ഫ് ലൈന്‍ സ്വിച് ഗിയര്‍, സെയ്ഫ് ലൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ കോണ്ട്രാക്ടിംഗ്, ഈസി മെറ്റല്‍ ആന്‍ഡ് സ്റ്റീല്‍ വര്‍ക്ക്സ്, സെയ്ഫ് ഇന്‍റെര്‍ നെറ്റ് ആന്‍ഡ് സോഫ്റ്റ് വെയര്‍ സൊലൂഷ്യന്‍ എന്നി സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് മലയാളികളാണ് ജോലി നോക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.