മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള സന്നദ്ധസേവന സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) സംഘടിപ്പിക്കുന്ന 'റിഥം 2010' എന്ന് സംഗീത നിശ ഇന്ന് (ഒക്ടോബര്‍ 14 വ്യാഴാഴ്ച്ച ) വൈകിട്ട് 7:30 ന് ദോഹ സിനിമയില്‍ നടക്കും.
പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യവും ചലച്ചിത്ര പിന്നണി ഗായിക കെഎസ് ചിത്രയും ബിജുനാരായണനുമാണ് റിഥം 2010 ല്‍ സംഗീതവിരുന്ന് ഒരുക്കുന്നത്.
ഐ സി ബി എഫ് നടത്തിവരുന്ന മെഡിക്കല്‍ ക്യാമ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഡീപോര്‍ട്ടേഷന്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ടിക്കറ്റും മാരകരോഗം പിടിപെട്ട് ആശുപത്രികളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ചികില്‍സാസഹായവും പോലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനായാണ്‍ പരിപാടി സംഘടിപ്പിക്കുന്നത്.
<<< തിരികെ പ്രധാന താളിലേക്ക്
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.