പേജുകള്‍‌

2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

65 കോടി രൂപയുടെ ബിസിനസ് തട്ടിപ്പ് : വ്യാപാരികള്‍ പരാതി നല്‍കി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ : തട്ടിപ്പിനിരയായ മലയാളികളായ വ്യാപാരികള്‍ ഇന്നലെ ഇന്ത്യന്‍ എംബസിയിലെത്തി എംബസി മിനിസ്റ്റര്‍ സഞ്ജീവ് കൊഹ്‌ലിക്ക് രേഖാമൂലം പരാതി നല്‍കി.
സംഭവം സംബന്ധിച്ച് കേന്ദ്രത്തിനും കേരളത്തിലെയും കര്‍ണാടകത്തിലെയും ആഭ്യന്തര സെക്രട്ടറിമാര്‍ക്കും എംബസിയില്‍ നിന്ന് അയച്ച കത്തിന്റെ പകര്‍പ്പ് അധികൃതര്‍ നല്‍കിയതായി സംഘത്തിലുണ്ടായിരുന്ന വ്യാപാരികള്‍ പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ കേരള പോലിസിലും പരാതി നല്‍കാന്‍ ആലോചിക്കുന്നുണ്ട്. ഖത്തര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിക്ക് ഇന്ന് പരാതി സമര്‍പ്പിക്കും. ക്യാപിറ്റല്‍ പോലിസും ഖത്തര്‍ ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ത്വരിതപ്പെടുത്താമെന്ന് എംബസി അധികൃതര്‍ അറിയിച്ചതായും വ്യാപാരികള്‍ പറഞ്ഞു.






.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.