മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തറിലെ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇന്ത്യന്‍ സംഗീത നൃത്ത വാദ്യോപകരണ മേഖലകളില്‍ പരിശീലനം നല്‍കുന്ന കലാക്ഷേത്ര ഖത്തറിന്റെ ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 15,വെള്ളിയാഴ്ച്) ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്വ നിര്‍വഹിക്കും.
ഹിലാലിനടുത്ത് അല്‍ നുഐജയിലെ വിശാലമായ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കലാക്ഷേത്ര കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പ്രത്യേകം കോഴ്‌സുകള്‍ ഉണ്ടാകും.തിയറിയും പ്രാക്ടിക്കലും ഒരുമിച്ച് പരിശീലിപ്പിക്കുന്ന കലാക്ഷേത്രയിലെ മുഴുവന്‍ അധ്യാപകരും അതത് മേഖലകളില്‍ മികവ് തെളിയിച്ചവരായിരിക്കും. വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണി വരെയായിരിക്കും പരിശീലനം.
ഭരതനാട്യം, മോഹിനിയാട്ടം. കുച്ചുപ്പുടി, കര്‍ണാടിക്മ്യൂസിക്, തബല, മൃദംഗം, ജാസ്, ഗിത്താര്‍ ,വയലിന്‍ , കീബോര്‍ഡ്,ഫ്‌ളൂട്ട്, കരാട്ടെ. യോഗ തുടങ്ങി വൈവിധ്യമാര്‍ന്ന കോഴ്‌സുകളാണ് കലാക്ഷേത്ര നടത്തുന്നത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ കൊണ്ടുവരുന്നതിന് ട്രാന്‍സ്‌പോര്‍ട് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കുട്ടികളെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ ആയമാരേയും ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
<<< തിരികെ പ്രധാന താളിലേക്ക്
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.