പേജുകള്‍‌

2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

മഴ തകര്‍ത്തു പെയ്തുകൊണ്ടിരിക്കെ വീട് കത്തിയമര്‍ന്നു

പാവറട്ടി: മഴ തകര്‍ത്തു പെയ്തുകൊണ്ടിരിക്കെ മരുതയൂര്‍ കവലയില്‍ ഒാലമേഞ്ഞ വീട് കത്തിയമര്‍ന്നു. പുളിച്ചാറംവീട്ടില്‍ ഹാജിറയുടെ വീടാണു കത്തിയത്. ഉച്ചഭക്ഷണം തയാറാക്കുന്നതിനിടെ അടുപ്പില്‍നിന്നു പെട്ടെന്ന് തീ ആളിപടരുകയായിരുന്നു.ഹാജിറ മാത്രമായിരുന്നു അപകടസമയത്ത് വീട്ടില്‍. തീ ആളിപടരുന്നതു കണ്ട് തളര്‍ന്നു വീണ ഹാജിറയെ അയല്‍വാസികളെത്തിയാണ് എടുത്തു മാറ്റിയത്. നാട്ടുകാര്‍ തീ അണച്ചപ്പോഴേക്കും മേല്‍ക്കൂരയും ഗൃഹോപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം കത്തിനശിച്ചു. അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് കുറ്റി സാഹസികമായി നാട്ടുകാര്‍ പുറത്തെത്തിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.



.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.