പേജുകള്‍‌

2011, മാർച്ച് 3, വ്യാഴാഴ്‌ച

ഖത്തര്‍ വോഡഫോണിനു ഗ്ലോബല്‍ അവാര്‍ഡ്


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ:  ഖത്തര്‍ വോഡഫോണിനു  മൊബൈല്‍ വഴി പണമയക്കുന്ന സേവനത്തിന് ഗ്ലോബല്‍ മൊബൈല്‍ അവാര്‍ഡ്. ആഗോള വാര്‍ത്താവിനിമയ വ്യവസായ രംഗത്തെ ഏറ്റവും പ്രശസ്തമായ അവാര്‍ഡാണ് വോഡഫോണിന്റെ വി.എം.ടി സേവനത്തിന് ലഭിച്ചിരിക്കുന്നത്.

1996ലാണ് ഗ്ലോബല്‍ മൊബൈല്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. എല്ലാ വര്‍ഷവും ബാഴ്‌സിലോണയില്‍ നടക്കുന്ന ജി.എസ്.എം.എ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് അവാര്‍ഡ് വിതരണം ചെയ്യുക. മണി ട്രാന്‍സ്ഫര്‍ സംവിധാനം ഖത്തറില്‍ വോഡഫോണ്‍ അടുത്തിടെയാണ് നടപ്പാക്കിയതെങ്കിലും മറ്റ് രാജ്യങ്ങളില്‍ വര്‍ഷങ്ങളായി കമ്പനി ഈ സേവനം നല്‍കിവരുന്നുണ്ട്.

ഖത്തറില്‍ ഒട്ടേറെ ഉപഭോക്താക്കള്‍ മൊബൈല്‍ മണി ട്രാന്‍സ്ഫര്‍ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും വലിയ അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്നും വോഡഫോണ്‍ ഖത്തര്‍ ആക്ടിംഗ് സി.ഇ.ഒ ജോണ്‍ ടോമ്പിള്‍സണ്‍ പറഞ്ഞു.

2010  നവംബര്‍ മുതലാണ് ഈ സേവനം നടപ്പാക്കിയത്. നിലവില്‍ ഫിലിപ്പൈന്‍സിലേക്ക് മാത്രമാണ്‌ പണമയക്കാന്‍ ലഭ്യമായ സേവനം. വൈകാതെ മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.